Tuesday, January 12, 2010

ഉണ്ണിത്താനും മാധ്യമങ്ങളും പിന്നെ സക്കറിയയും


 ഉണ്ണിത്താന്‍ സംഭവം കേരളത്തിലെ പത്ര-ദ്യശ്യ മാധ്യമങ്ങളുടെ ഇതുവരെ മറച്ചുവച്ചിരുന്ന വിക്യത മുഖങ്ങള്‍ വെളിച്ചത്തു കൊണ്ടു വരുന്നുണ്ട്.എഴുതപ്പെടാത്ത വാര്‍ത്തകളുടെയും കാണിക്കാത്ത ദ്യശ്യങ്ങളുടെയും ചതുരപ്പെട്ടിയുടെ കീഴ്പ്പാളത്തിലൂടെ ഓടാത്ത ഫ്ലാഷ് ന്യൂസുകളുടെയും അസാന്നിധ്യം അത് അനുഭവിപ്പിക്കുന്നുണ്ട്. എഴുതാത്ത വാര്‍ത്തകളും വായിക്കാം എന്ന് ഈ വാര്‍ത്താതമസ്കരണത്തോടെ ജനത്തിന് ബോധ്യമായി.“തിരസ്കരിക്കപ്പെട്ട വാര്‍ത്തകളേ നിങ്ങള്‍ക്ക് സ്മാരകങ്ങള്‍ ആര് പണിയും..? എന്നാണ്ചിലര്‍ ചോദിക്കുന്നത്.
     മഞ്ചേരിയിലെ സംഭവങ്ങള്‍ക്ക് വളരെ വൈകിയാണ് അച്ചടിമഷി പുരളാനും ദ്യശ്യങ്ങളാകാനും ഭാഗ്യംസിദ്ധിച്ചത്.അവതാരകര്‍ വാക്ക് ചാതുര്യംകൊണ്ട് ഉണ്ണിത്താനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ദ്യശ്യങ്ങള്‍ സാക്ഷി പറഞ്ഞു. ഉണ്ണിത്താന്റെ  ചമ്മി പച്ചനിറമായ മുഖവും  ഗര്‍ജ്ജിക്കുന്ന സിംഹമുഖവും തമ്മിലുള്ള അന്തരം ജനത്തെ ഞെട്ടിച്ചു.(മുതലാളിത്തത്തിന്റെ ഉല്‍പ്പന്നവും പ്രചാരകനുമായ ടീവിയും അതിന്റെ  സംപ്രേഷണവ്യവസ്ഥകളും മുതലാളിത്തത്തിന്റെ എല്ലാ വൈരുദ്ധ്യങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. ഒരേസമയം
ചൂഷണോപാധിയും മോചനത്തിന്റെ വഴികള്‍ തുറക്കലും എന്ന വൈരുധ്യം.)
   മാധ്യമങ്ങള്‍ മറ്യ്ക്കാനും മറക്കാനും ഈ  ശ്രമിച്ച  സംഭവങ്ങളെയാണ് സക്കറിയ  പുറത്തുകൊണ്ടു- വന്നിരിക്കുന്നത്. അതിന്ന് സക്കറിയയെ അഭിനന്ദിക്കണം.പക്ഷേ സക്കറിയയ്ക്ക് ഒരബദ്ധം പറ്റിയത് മറച്ചുവെക്കുകയുമരുത്.കമ്മ്യൂണിസ്റ്റുകാര്‍ ഒളിവുജീവിതം നയിച്ചത് ലൈംഗികതയ്ക്കുവേണ്ടിയാണെന്ന്ഒരാവേശത്തില്‍ അങ്ങ് പയ്യന്നൂരില്‍ പോയി പ്രസംഗിച്ചു.ഒരു പക്ഷേ  കോട്ടയം റബ്ബറിന്റെ ശീതളഛായയില്‍ വളര്‍ന്ന സക്കറിയയ്ക്ക് കമ്മ്യൂണിസ്റ്റുകാരന്റെ നെഞ്ചിന്‍ താളം മനസ്സിലായിട്ടുണ്ടാവില്ല.അല്ലെങ്കില്‍ ആരെങ്കിലും  കമ്മ്യുണിസ്റ്റുകാരോടൊപ്പം ജീവിച്ചവരോട്,അവര്‍ക്ക് അഭയം കൊടുത്ത ആളുകളോട് നിങ്ങള്‍ അഭയം കൊടുത്തത് കാസനോവമാര്‍ക്കാണ് എന്നു ഉളുപ്പില്ലാതെ പറയുമോ..?
 ഇപ്പോള്‍ മാധ്യമങ്ങള്‍ സക്കറിയയെ ആഘോഷിക്കുകയാണ്.അവര്‍ക്ക് മദനിയെ കിട്ടിയില്ലെങ്കില്‍
സക്കറിയയെ കിട്ടിയാലും മതി.പാവം സക്കറിയ അതിന്ന് നിന്ന് കൊടുക്കുകയും ചെയ്യുന്നു. മാധ്യമകലികാലംഎന്നല്ലാതെ എന്തുപറയാന്‍..? 


4 comments:

  1. മനസില്‍ നിറയെ രാഷ്ട്രീയ ശത്രുക്കളെ കൊണ്ടു നടക്കുന്നതിനിടക്ക്
    ഇടതുപക്ഷ പ്രസ്ഥാനത്തിന് ശത്രുവിന്റെ(?)വഴി പിന്തുടരേണ്ടിവരുന്നത് സ്വാഭാവികം!!! സത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും വഴി മറന്നുപോകുന്നത് സ്വാഭാവികം.പാര്‍ട്ടിഭക്തന്മാരുടെ കീര്‍ത്തനാലാപനത്തിനിടക്ക് സത്യത്തിന്റെ ഗതിയന്വേഷിച്ച് എന്തിനു സമയം കളയുന്നു അല്ലെ...
    സഹതാപമുണ്ട് സഖാക്കളെ നിങ്ങളുടെ ഫാസിസ്റ്റ് മുഖം കണ്ടിട്ട്:) ചിത്രകാരന്റെ ആശംസകള്‍!!!
    ചിത്രകാരന്റെ പോസ്റ്റ്:
    സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!

    ReplyDelete
  2. ചിത്രകാരാ..
    മാധ്യമങ്ങള്‍ മനസ്സുകള്‍ വാഴും കാലത്ത്
    സത്യം ഒരു ഫോട്ടൊഗ്രാഫിക്ക്റിയാലിറ്റിയല്ല.
    മോഡേണ്‍ ചിത്രകല പോലെ
    സത്യം ആലങ്കാരിക ഭാഷയോടെ
    നിര്‍മ്മിക്കപ്പെടുകയാണ്.
    അതില്‍ ആഖ്യാനം ചെയ്യപ്പെടുന്ന
    താല്‍പ്പര്യങ്ങളെ വായിച്ചെടുക്കൂ.....

    ReplyDelete
  3. സിനിമ എന്നാ കലയെ മതത്തിന്റെയും പ്രാദേശിക വാധതിന്റെയുംപേരില്‍ ഉപരോധിക്കുന്ന എമ്മ.എം.എസ്സും സിവസേനയെയും സ്രീരാമാസേനയെയും എങ്ങനെയാണ് ഇന്നത്തെ ഡി.യ.എഫ്ഫ്.ഐ കാരില്‍ നിന്നും വേര്‍തിരിച്ചു കാണാവുന്നത്‌..സക്കറിയ ആ സ്റ്റേജ് ഇല വച്ച് അനാവശ്യമായ രീതിയില്‍ ഒന്നും പറഞ്ഞില്ലെന്നു എഴുത്തുകാരനായ എന്‍.ശശിധരന്‍ തന്നെ പറഞ്ഞതാണ്..

    ReplyDelete
  4. http://www.youtube.com/watch?v=-hHZPbvSOxU

    ReplyDelete